തോപ്പുംപടി: ഹാർബറിനു സമീപത്തെ ജില്ലാ ടൂറിസം (ഡി.ടി.ഡി.സി) ഓഫീസിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ വഴിയാത്രക്കാരനാണ് ഇതിനെ കണ്ടത്. തോപ്പുംപടി പൊലീസിന് കൈമാറിയ പാമ്പിനെ ഫോറസ്റ്റ് അധികാരികൾക്ക് നൽകി.