covid

കൊച്ചി: കോതമംഗലം കുട്ടമ്പുഴ വില്ലേജിലെ കുഞ്ചിപ്പാറ, തലവച്ചപാറ ആദിവാസികുടികളിൽ കൊവി​ഡ് രോഗവ്യാപനം രൂക്ഷം. 264 ആർ.ടി.പി.സി.ആർ പരിശോധനയി​ൽ157 പേർക്ക് രോഗം സ്ഥിരീകരിച്ചു. കുട്ടമ്പുഴയിൽ മാത്രം 63 പേരുണ്ട്. കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വാരിയം കോളനിയിൽ മെഗാ പരിശോധനാ ക്യാമ്പ് നടത്തും.
കൊവിഡ് സ്ഥിരീകരിച്ചവരെ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, പിണ്ടിമന, കീരമ്പാറ, കോട്ടപ്പടി , കവളങ്ങാട്, പൈങ്ങോട്ടൂർ, കല്ലാരിമംഗലം, കോമതമംഗലം എന്നീ ഡി.സി.സികളിലേക്കാണ് മാറ്റുന്നത്. വനപാതയിലൂടെ എട്ട് കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ഇവരെ ബ്ലാവന കടവിൽ എത്തിക്കുന്നത്.


1596 പേർക്ക് രോഗം
കുറഞ്ഞ നിരക്ക്

മാസങ്ങൾക്ക് ശേഷം ജില്ലയിൽ രോഗ ബാധിതരുടെ എണ്ണത്തിൽ കുറവ്. ഇന്നലെ 1596 പേർക്ക് രോഗം സ്ഥിരീകരിച്ചു. 37 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18297 ആണ്. ടി.പി.ആർ നിരക്ക് 13 ശതമാനം.

രണ്ടാം ഡോസ് സ്‌പോട്ട് രജി​സ്ട്രേഷൻ തിങ്കൾ മുതൽ

കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസി​ന് പ്രത്യേക സ്‌പോട്ട് വാക്‌സിനേഷൻ തിങ്കളാഴ്ച മുതൽ ആരംഭിക്കും. കൊവാക്‌സീൻ 42 ദിവസം കഴിഞ്ഞവർക്കും കോവിഷീൽഡ് 112 ദിവസം കഴിഞ്ഞവർക്കുമാണ് അർഹത.

ആദ്യ ഡോസ് സ്വീകരിക്കാത്ത അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഉച്ചയ്ക്ക് ഒന്നി​ന് ശേഷമാണ് സ്‌പോട്ട് വാക്‌സിനേഷൻ.