അങ്കമാലി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനാധിപത്യവിരുദ്ധ നടപടി തിരുത്തുക, ലക്ഷദ്വീപിനെ സംരക്ഷിക്കുക,കേന്ദ്ര സർക്കാർ അഡ്മിനിസ്‌ട്രേറ്ററെ ഉടൻ പിൻവലിക്കുക, ഇന്ധന വിലവർദ്ധനവ് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ്യൂണിയൻ നേതൃത്വത്തിൽ അങ്കമാലി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു സി മോട്ടോർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.ടി.പോൾ ഉദ്ഘാടനം ചെയ്തു. സജി വർഗീസ് അദ്ധ്യക്ഷനായി. സി.ഐ .ടി .യു.ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ.വർഗീസ്, എച്ച് എം.എസ് നേതാവ് ജുഗുലു, കെ.കെ.അംബുജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.