കൊച്ചി, വയനാട്ടിൽ മരം മാഫിയയ്ക്കെതിരെ നടപടി സ്വീകരിക്കുക, ഇതുമായി ബന്ധപ്പെട്ട് ആദിവാസി കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക. ഉദ്യോഗസ്ഥ, മാഫിയ, രാഷ്ട്രീയ കൂട്ടുകെട്ട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നദീസംരക്ഷണ സമതി പ്രവർത്തകർ ഏലൂർ വനം ഡിപ്പോക്ക് മുന്നിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. കെ. ഗോപാലകൃഷ്ണമൂർത്തി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഏലൂർ ഗോപിനാഥ്, കെ.രാജ ഗോപാലമേനോൻ, പി.വി.സജീവ്, ജുവൽ ചെറിയാൻ എന്നിവർ പങ്കെടുത്തു.