ldf

അങ്കമാലി: കേന്ദ്ര സർക്കാരിനെതിരെ എൽ.ഡി.എഫ് തുറവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറവൂർ പോസ്റ്റോ ഓഫിസിനു മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കുന്ന നടപടികൾ പിൻവലിക്കുക, ഇന്ധന വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയായിരുന്നു സമരം.സി.പി.എം അങ്കമാലി ഏരിയ സെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് അംഗം സീലിയ വിന്നി അദ്ധ്യക്ഷയായി. സി.പി.എം തുറവൂർ ലോക്കൽ സെക്രട്ടറി കെ.വൈ.വർഗീസ്, നേതാക്കളായ കെ.പി.രാജൻ, ജീമോൻ കുര്യൻ , എം.എസ്.ശ്രീകാന്ത് , എം.എം. പരമേശരൻ,വി.പി. ടോമി,ജോസ് , ഷോജി ആന്റണി, തുടങ്ങിയവർ പങ്കെടുത്തു.