പിറവം: ലക്ഷദ്വീപ് നിവാസികൾക്കെതിരെയുള്ള കേന്ദ്രസർക്കാരിന്റെ നയങ്ങളും നിയമങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ മണീട് ഗാന്ധി സ്ക്വയറിൽ ഐക്യദാർഢ്യ സമരം നടത്തി. എ.ഐ.ടി.യു.സി ലോക്കൽ സെക്രട്ടി കെ.ടി.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും മണീട് കോ-ഒപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റുമായ പോൾ വർഗീസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാ വൈസ് പ്രസിഡന്റ് എ.ഡി.ഗോപി, മോട്ടോർ തൊഴിലാളി ഐ.എൻ.ടി.യു.സി പിറവം നിയോജക മണ്ഡലം പ്രസിഡന്റ് ടൈറ്റസ്.സി.പി, ഐ.എൻ.ടി.യു.സി മണീട് മണ്ഡലം പ്രസിഡന്റ് തമ്പി സ്കറിയ,നിയോജക മണ്ഡലം സെക്രട്ടറി മോൻസി. കെ.വർഗീസ്,അനിൽ, ടി.കെ.മത്തായി എന്നിവർ സംസാരിച്ചു.