കോലഞ്ചേരി: പെട്രോളിയം ഉല്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മി​റ്റി മംഗലത്തുനട പെട്രോൾ പമ്പിന് മുമ്പിൽ നടത്തിയ മുട്ടുകുത്തി പ്രതിഷേധ സമരം ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.ഒ. പീ​റ്റർ അദ്ധ്യക്ഷനായി. ജെയിൻ മാത്യു, ജെയിംസ് പാറേക്കാട്ടിൽ, അരുൺ വാസു, ബിജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.