മുടക്കുഴ: ഓൺലൈൻ വിദ്യാഭ്യാസത്തിന് ബി.ആർ.സിയുടെ കീഴിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കൊടുക്കുന്ന ടാബ് വിതരണത്തിന്റെ ഉദ്ഘാടനം മുടക്കുഴ ഗ്രാമപഞ്ചായത്ത് 7ാം വാർഡിൽ അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, കെ.ജെ. മാത്യു, അനാമിക ശിവൻ, സിന്ധുത . ബി, മോളമ്മ എബി, ജീവ റെജി എന്നിവർ പങ്കെടുത്തു.