കോലഞ്ചേരി: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ മംഗലത്തുനട പമ്പിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. പമ്പിൽ നിന്ന് പെട്രോൾ അടിച്ച ഗുണഭോക്താക്കൾക്ക് അവർ നികുതിയായി നൽകിയ 62 രൂപ തിരികെ നൽകി. പട്ടിമ​റ്റം ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റി വൈസ് പ്രസിഡന്റ് അരുൺ വാസു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബേസിൽ തങ്കച്ചൻ അദ്ധ്യക്ഷനായി.എൽദോ വാണാക്കുടിയിൽ, ജൈസൽ പി.രാജു, എൽദോസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.