കുറുപ്പംപടി: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറുപ്പംപടി ടൗണും പരിസരവും അണുവിമുക്തമാക്കി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനംചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.പി. വർഗീസ്,ഒന്നാം വാർഡ് മെമ്പർ കുര്യൻ പോൾ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും നാലാം വാർഡ് മെമ്പറുമായ ഫെബിൻ കുര്യാക്കോസ്, ബ്ലോക്ക് സെക്രട്ടറി ചെറിയാൻ എന്നിവർ പങ്കെടുത്തു.