ചേരാനല്ലൂർ: ഇന്ധന വിലവർദ്ധനവിനെതിരെ പെട്രോൾ പമ്പിനു മുന്നിൽ ക്രിക്കറ്റ് കളിച്ച് പ്രതിഷേധം. എ.ഐ.വൈ.എഫ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. നേതാക്കളായ റോക്കി ജിബിൻ, സോജി, സുജിത് കൃഷ്ണകുമാർ, കെ.ആർ. രൂപേഷ് തുടങ്ങിയവർ സംബന്ധിച്ചു.