ആലുവ: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ സ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആലുവ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച്ച മുഴുവൻ കടകളും അടച്ച് ധർണ നടത്തും. പലിശ രഹിത മൊറട്ടോറിയം അനുവദിക്കുക, കൊവിഡ് മൂലം മരണമടഞ്ഞ വ്യാപാരികളുടെ ലോൺ എഴുതി തള്ളുക, സർക്കാർ ഉത്തരവ് മൂലം അടച്ചിടുന്ന സമയത്തെ വാടക ഒഴിവാക്കാൻ നിയമം പാസാക്കുക, സെക്ടറൽ മജിസ്‌ട്രേറ്റുമാർക്ക് നൽകിയ അമിത അധികാരം പിൻവലിക്കുക.ആശ്വാസ പാക്കേജ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.