pvs
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ കുന്നത്തുനാട് മണ്ഡലം തല ഉദ്ഘാടനം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിക്കുന്നു

കോലഞ്ചേരി: കൃഷി വകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ കുന്നത്തുനാട് മണ്ഡലം തല ഉദ്ഘാടനം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രസിഡന്റ് വി.ആർ. അശോകൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ലിസി അലക്‌സ് , സ്റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷന്മാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സോണിയ മുരുകേശൻ, ടി.പി. വർഗീസ്, കൃഷി അസിസ്​റ്റന്റ് ഡയറക്ടർ മിനി എം.പിളള, ബേബി വർഗീസ്, ഷൈജ റെജി എന്നിവർ സംസാരിച്ചു.