കൊച്ചി: ഇന്ധനവിലക്കയറ്രിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് യൂത്ത് ഫ്രണ്ട് എം എറണാകുളം ജില്ല കമ്മിറ്റി എറണാകുളം സപ്‌ളൈകോയുടെ പെട്രോൾ പമ്പിൽ ലഡു വിതരണം നടത്തി.കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബാബു ജോസഫ്, യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോസി പി. തോമസ്, പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി. ജോഷി, നേതാക്കളായ എം.എം. ഫ്രാൻസിസ്, അഡ്വ. മേരി ഹർഷ, രതീഷ് താഴിമറ്റത്തിൽ, പ്രൈജു ഫ്രാൻസിസ്, ഡെൻസൺ ജോർജ്, രാജേഷ് ഐപ്പ്, ജെഫിൻ കുടുങ്ങാശേരി, വർഗീസ് പാങ്ങോടൻ, ധനേഷ് മാഞ്ഞൂരാൻ, സി.എക്‌സ്. ജോഷ്വ, സോണി ജോബ്, അസീസ് എമ്പാശേരി എന്നിവർ സംസാരിച്ചു.