ആലുവ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് ആലുവ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻവശം നടത്തിയ പ്രതിഷേധസമരം (എസ്.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. ഹാരീസ് ഉദ്ഘാടനം ചെയ്തു.സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി.സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്, എസ്.ടി.യു ജില്ലാ സെക്രട്ടറി അഷറഫ് വള്ളൂരാൻ, എ. ഷംസുദ്ധീൻ, വിശ്വകല തങ്കപ്പൻ, ആനന്ദ് ജോർജ്, നവകുമാർ, പോളി ഫ്രാൻസീസ്, ശ്യാം പത്മനാഭൻ, രാജീവ് സക്കറിയ, ഇസ്മായിൽ പുഴിത്തറ, പി.എ. അബ്ദുൽ കരീം, റഷീദ് ശ്രീമൂലനഗരം എന്നിവർ സംസാരിച്ചു.