ആലുവ: ഇന്ധന വില വർദ്ധനവിനെതിരെ ആലുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഇരുചക്ര വാഹനങ്ങൾ തള്ളി പ്രതിഷേധിച്ചു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ മുഖ്യപ്രപാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി ജെബി മേത്തർ, വി.പി. ജോർജ്, ലത്തീഫ് പുഴിത്തറ, ആനന്ദ് ജോർജ്, ജോസി പി. ആൻഡ്രൂസ്, പി.പി. ജയിംസ്, കെ. ജയകുമാർ, ജൈസൺ പീറ്റർ, അജ്മൽ കാമ്പയി, ബാബു കുളങ്ങര, എൻ.ആർ. സൈമൺ, എംടി. പോൾ, പോളി ഫ്രാൻസിസ്, ജോൺ കുട്ടൻ ചലിൽ, ശരത് നാരായൺ, ആൽഫിൻ തുടങ്ങിയവർ പങ്കെടുത്തു.