vguard
വി ഗാർഡ് ഇൻഡസ്ട്രീസിന്റെ കൊവിഡ് സഹായ വസ്തുക്കൾ ആശുപത്രിക്ക് കൈമാറുന്നു

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് ചികിത്സാകേന്ദ്രങ്ങൾക്ക് വി ഗാർഡ് ഇൻഡസ്ട്രീസ് ഉപകരണങ്ങളും മരുന്നുകളും അവശ്യസാധനങ്ങളും വിതരണംചെയ്തു. ആലുവ സർക്കാർ കൊവിഡ് ആശുപത്രിക്ക് ഐ.സി.യു മോണിറ്ററുകളും വെന്റിലേറ്ററുകളും 500 ഡോസ് റെംഡിസിവിർ മരുന്നും നൽകി.

പാറക്കടവ് പഞ്ചായത്തിലെ ഫസ്റ്റ് ലൈൻ ചികിത്സാകേന്ദ്രത്തിലേക്ക് സീലിംഗ് ഫാനുകളും കോട്ടയം മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിലേക്ക് ഹൈഫ്‌ളോ നേസൽ ക്യാനുല ഉപകരണങ്ങൾ, ഐ.സി.യു മോണിറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവയും കൈമാറി.

പാലക്കാട് സർക്കാർ ആശുപത്രിയിലേക്ക് 1000 പി.പി.ഇ കിറ്റുകൾ, 1,500 ഇൻസുലേഷൻ പായ്ക്കുകൾ എന്നിവയും അവശ്യവസ്തുക്കളും നൽകിയെന്ന് അധികൃതർ അറിയിച്ചു.