മൂവാറ്റുപുഴ: കല്ലൂർക്കാട് ഗവൺമെന്റ് ആശുപത്രിക്ക് തൊടുപുഴ ബ്രാഹ്മിൺസ് ഫുഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റെഡ് ജനറേറ്റർ സംഭാവനയായി നൽകി. കല്ലൂർക്കാട് സർക്കാർ ആശുപത്രിക്ക് വേണ്ടി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ, ബ്രാഹ്മിൺസ് അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് മാനേജർ അനൂപ് സി. കരീമിൽ നിന്ന് ജനറേറ്റർ ഏറ്റുവാങ്ങി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിവാഗോ തോമസ്, കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ്, കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജെയിംസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ ജിബി, കല്ലൂർക്കാട് ഗവൺമെന്റ് ആശുപത്രിയിലെ ഡോകട്ർ ബ്ലെസി പോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.