പെട്രോൾ വില വർദ്ധനവിൽ യൂത്ത് കോൺഗ്രസ് കുറുപ്പംപടി മണ്ഡലം കമ്മിറ്റി കുറുപ്പംപടി പെട്രോൾ പമ്പിൽ പ്രതിഷേധിക്കുന്നു
കുറുപ്പംപടി: ദിനംപ്രതിയുള്ള ഇന്ധന വില വർദ്ധനവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുറുപ്പംപടി പെട്രോൾ പമ്പിനു മുമ്പിൽ പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ഫെബിൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് കുര്യൻ പോൾ, ചെറിയാൻ എന്നിവർ പങ്കെടുത്തു.