intuc

കൊച്ചി: ലക്ഷദ്വീപിൽ കോർപ്പറേറ്റു വൽകരിക്കാൻ കേന്ദ്രഗവണ്മെന്റ് നിയമിച്ചിരിക്കുന്ന പ്രഫുൽ പട്ടേലിനെ നീക്കം ചെയ്യണമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി ആവശ്യപ്പെട്ടു. സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി സി.കെ.മണിശങ്കർ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എം.പി.രാധാകൃഷ്ണൻ, കെ.വി.മനോജ്, എ.എൽ.സക്കീർഹുസൈൻ, രഞ്ജിത്കുമാർ.ജി, ഷുഹൈബ് അസീസ് എന്നിവർ സംസാരിച്ചു.