കോലഞ്ചേരി: ഐരാപുരം സർവീസ് സഹകരണ ബാങ്ക് മുതിർന്ന അംഗങ്ങൾക്ക് സാന്ത്വന പെൻഷൻ നൽകി. ബെന്നി ബെഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ത്യാഗരാജൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.എൻ. തോമസ്, ജേക്കബ് പി.ജോൺ, എം.ടി. ജോയി, കെ.വി. എൽദോ, ബാങ്ക് സെക്രട്ടറി എ.സി. അമ്പിളി എന്നിവർ സംസാരിച്ചു.