കൊച്ചി: കേരള പ്രദേശ് ഗാന്ധിദർശൻ വേദി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഗാന്ധിയൻ സ്റ്റഡീസ് ആൻഡ് ഡവലപ്പ്‌മെന്റ് റിസർച്ച് 'എന്ന പേരിൽ പഠന ഗവേഷണ വിഭാഗം ആരംഭിച്ചു.സാമൂഹ്യ,സാമ്പത്തിക, ശാസ്ത്ര ,പരിസ്ഥിതി, കൃഷി, വ്യവസായം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗവേഷണ പേപ്പറുകൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുക, ഗാന്ധിയൻ പ്രവർത്തകർക്കായി പരിശീലന പരിപാടികൾ, വർക്ക്‌ഷോപ്പുകൾ ,സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുക, പുതു തലമുറയെ ഗാന്ധിയൻ ആശയങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് സഹായിക്കുക എന്നിവയാണ് ഗവേഷണ വിഭാഗം ലക്ഷ്യമിടുന്നത്.

ഡോ.എം.സി.ദിലീപ് കുമാർ ചെയർമാനും ഡോ.നെടുമ്പന അനിൽ ഡയറക്ടറുമായ ഭരണ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ഡോ.അജിതൻ മേനോത്ത്, ഡോ.എഡ്വർഡ് എടേഴത്ത്, ഡോ.പി.വി.പുഷ്പജ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരും ഡോ.പി.കൃഷ്ണകുമാർ ചീഫ് കോർഡിനേറ്ററുമാണ്.