muttil

കൊച്ചി: വയനാട്ടിലെ മുട്ടിലിൽ സർക്കാർ ഉത്തരവിന്റെ മറവിൽ നടത്തിയ മരംകൊള്ള റവന്യൂ ഭൂമിയിലായതിനാൽ കേന്ദ്ര സർക്കാരിന് നടപടി സാദ്ധ്യല്ലെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. വനഭൂമിയിലാണെങ്കിലേ കേന്ദ്രത്തിന് ഇടപെടാനാകൂ. അതേസമയം, മരംമുറിയുടെ മറവിൽ കള്ളപ്പണം ഒഴുക്കിയോ എന്ന് ഇ.ഡിക്കോ, സി.ബി.ഐക്കോ അന്വേഷിക്കാം.

മരംകൊള്ളയെക്കുറിച്ച് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര നോട്ടീസിന് മറുപടി നൽകാനേ സംസ്ഥാനത്തിന് ബാദ്ധ്യതയുള്ളൂ.

വനവും പരിസ്ഥിതിയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അധികാരമുള്ള ഭരണഘടനയുടെ കൺകറന്റ് പട്ടികയിലാണ്. വനഭൂമിയിൽ കേന്ദ്രത്തിന് വിപുലമായ അധികാരങ്ങളുണ്ട്. മുട്ടിൽ ഉൾപ്പെടെ റവന്യൂ ഭൂമിയിൽ ഭൂപതിവ് ചട്ടം ലംഘിച്ചാണ് 101 മരങ്ങൾ വെട്ടിയത്. അതിനാൽ കേസിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് അഡ്വ. ഹരീഷ് വാസുദേവ് പറഞ്ഞു. പതിച്ചുകൊടുത്ത ഭൂമിയിലെ മരമാണ് മുറിച്ചത്. കേരള ലാൻഡ് അസൈൻമെന്റ് ആക്ടും 1960ലെ ട്രീസ് പ്രിസർവേഷൻ ആക്ടും ലംഘിച്ചാണ് മരങ്ങൾ വെട്ടിയത്. നടപടി സ്വീകരിക്കാൻ സംസ്ഥാനത്തിനാണ് അധികാരം.

 വിശദീകരണം മതി

മരംകൊള്ള കേസിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണ റിപ്പോർട്ട് ചോദിക്കാനേ കേന്ദ്രത്തിന് കഴിയൂവെന്ന് വേൾഡ് മലയാളി കൗൺസിലിന്റെ പരിസ്ഥിതിവിഭാഗം കൺവീനർ അഡ്വ.ശിവൻ മഠത്തിൽ പറഞ്ഞു. മറുപടി നൽകാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. റിപ്പോർട്ടിന്മേൽ പരാമർശങ്ങൾ നടത്താനല്ലാതെ നടപടികൾക്ക് കഴിയില്ല. അതേസമയം, മരംകൊള്ള വനഭൂമിയിലായിരുന്നെങ്കിൽ വകുപ്പ് സെക്രട്ടറിയെവരെ വിചാരണചെയ്ത് ജയിലിലടയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്.

 കള്ളപ്പണം അന്വേഷിക്കുന്നു

മരംകൊള്ളയിൽ കള്ളപ്പണം വിനിയോഗിച്ചോയെന്ന് അറിയാൻ മരം വെട്ടിയെടുത്തവരെയും പങ്കാളികളായ ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യാനുള്ള നടപടികൾ കോഴിക്കോട്ടെ ഓഫീസ് മുഖേന ഇ.ഡി ആരംഭിച്ചിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിൽ തെളിവ് ലഭിച്ചാൽ കേസെടുത്ത് അന്വേഷിക്കാനാണ് ന്യൂഡൽഹിയിലെ ആസ്ഥാനത്തു നിന്നുള്ള നിർദ്ദേശം.

 മ​രം​മു​റി​യി​ൽ​ ​വ​നം​വ​കു​പ്പി​ന് പ​ങ്കി​ല്ല​:​ ​മ​ന്ത്രി​ ​ശ​ശീ​ന്ദ്രൻ

മ​രം​മു​റി​ ​വി​ഷ​യ​ത്തി​ൽ​ ​വ​നം​ ​വ​കു​പ്പി​ന് ​യാ​തൊ​രു​ ​പ​ങ്കു​മി​ല്ലെ​ന്നും​ ​റ​വ​ന്യൂ​ ​വ​കു​പ്പി​ന്റെ​ ​ഉ​ത്ത​ര​വ് ​ദു​ർ​വ്യാ​ഖ്യാ​നം​ ​ചെ​യ്താ​ണ് ​മ​രം​ ​മു​റി​ച്ച​തെ​ന്നും​ ​വ​നം​മ​ന്ത്രി​ ​എ.​കെ.​ ​ശ​ശീ​ന്ദ്ര​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​ഉ​ത്ത​ര​വി​റ​ക്കി​യ​തും​ ​റ​ദ്ദാ​ക്കി​യ​തു​മൊ​ക്കെ​ ​റ​വ​ന്യൂ​ ​വ​കു​പ്പാ​ണെ​ന്നും​ ​മ​ന്ത്രി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.
വ​നം​ ​വ​കു​പ്പി​ന്റെ​ ​അ​ധീ​ന​ത​യി​ലു​ള്ള​ ​സം​ര​ക്ഷി​ത​ ​വ​ന​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്ന് ​ഒ​രു​ ​ക​ഷ​ണം​ ​മ​രം​പോ​ലും​ ​ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.​ ​പ​ട്ട​യ​ഭൂ​മി​യി​ൽ​ ​നി​ന്നാ​ണ് ​മ​രം​ ​മു​റി​ച്ചി​ട്ടു​ള്ള​ത്.​ ​ത​ടി​ക​ൾ​ ​കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് ​വ​നം​ ​വ​കു​പ്പി​ന്റെ​ ​അ​നു​മ​തി​ ​വേ​ണ്ട​ത്.​ ​അ​തി​ന് ​വ​കു​പ്പി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​കൂ​ട്ടു​നി​ന്നോ​യെ​ന്നാ​ണ് ​ഇ​പ്പോ​ൾ​ ​അ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​തെ​റ്റ് ​ചെ​യ്ത​വ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​യു​ണ്ടാ​കും.​ ​ക്ര​മ​ക്കേ​ട് ​ക​ണ്ടെ​ത്തി​യ​തും​ ​വ​നം​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​ന്നെ​യാ​ണ്.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ഇൗ​ ​വി​ഷ​യ​ത്തി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​ചോ​ദി​ച്ചി​ട്ടി​ല്ല.​ ​തെ​റ്റ് ​ചെ​യ്തി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ​ ​ആ​ര് ​അ​ന്വേ​ഷി​ച്ചി​ക്കു​ന്ന​തി​ലും​ ​പ്ര​ശ്ന​മി​ല്ല.
അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ​ ​നി​ന്ന് ​ഡി.​എ​ഫ്.​ഒ​ ​ധ​നേ​ഷ് ​കു​മാ​റി​നെ​ ​മാ​റ്രി​യ​തി​നെ​പ്പ​റ്രി​ ​അ​റി​യി​ല്ല.​ ​അ​തേ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്കും.​ ​വ​നം​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ന് ​കൈ​ക്കൂ​ലി​ ​കൊ​ടു​ത്ത​ത് ​സം​ബ​ന്ധി​ച്ച് ​വ​നം​വ​കു​പ്പി​ന് ​അ​ന്വേ​ഷി​ക്കാ​നാ​കു​മോ​ ​എ​ന്ന​റി​യി​ല്ല.​ ​അ​തി​ന്റെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​പ​രി​ശോ​ധി​ക്കും.​ ​മ​രം​ ​മു​റി​ക്കേ​സി​ലെ​ ​പ്ര​തി​ ​റോ​ജി​ ​അ​ഗ​സ്റ്റി​നെ​ 2020​ ​ജൂ​ണി​ൽ​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​മാം​ഗോ​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ന്റെ​ ​ലോ​ഞ്ചിം​ഗു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടാ​ണ് ​വ​ന്നു​ ​ക​ണ്ട​ത്.​ ​ത​ന്റെ​ ​വ​കു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​മ​ല്ലെ​ന്ന് ​അ​വ​രെ​ ​അ​റി​യി​ച്ചു.​ ​അ​വ​രി​ൽ​ ​നി​ന്ന് ​നി​വേ​ദ​നം​ ​സ്വീ​ക​രി​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​ഇ​പ്പോ​ൾ​ ​പ്ര​ച​രി​ക്കു​ന്ന​ത്.​ ​അ​വ​ർ​ക്ക് ​ഒ​രു​ ​സ​ഹാ​യ​വും​ ​ചെ​യ്തി​ട്ടി​ല്ല.​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ശേ​ഷം​ ​ത​ന്നെ​ ​ആ​രും​ ​ക​ണ്ടി​ട്ടി​ല്ല.​ ​വി​ഷ​യ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​റി​പ്പോ​ർ​ട്ട് ​കി​ട്ടി​യ​ ​ശേ​ഷം​ ​സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ങ്കി​ൽ​ ​ന​ട​ത്തു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.