കൊച്ചി: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഭരണഘടനാ,ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ ലക്ഷദ്വീപ് ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു.ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കൊച്ചി തുറമുഖം, റിസർവ്വ് ബാങ്ക്, ബിഎസ്എൻഎൽ, ഇൻകംടാക്‌സ് ഓഫീസ്, നേവൽബേസ്, സെൻട്രൽ എക്‌സൈസ്, സെൻട്രൽ ലേബർ കമ്മിഷണർ ഓഫീസ്, റെയിൽവെ സ്റ്റേഷനുകൾ,പോസ്റ്റ് ഓഫീസുകൾ, ഓയിൽ കമ്പനികൾ തുടങ്ങി കേന്ദ്ര സർക്കാരിന്റെ 200 ലധികം ഓഫീസുകൾക്കു മുന്നിൽ സമരംനടന്നു.സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.മണിശങ്കർ, സംസ്ഥാന സെക്രട്ട റിമാരായ കെ.എൻ.ഗോപിനാഥ്, ദീപ കെ.രാജൻ, ജില്ലാ പ്രസിഡന്റ് പി.ആർ.മുരളീധരൻ, ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.ഹരിദാസ്, ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി, എ.ഐ.ടി.യു.സി നേതാവ് ബനോയ് വിശ്വം എം.പി തുടങ്ങിയവർ നേതൃത്വം നൽകി.