ഏലൂർ: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഏലൂർ ഇ.എസ്.ഐ.ആശുപത്രിയുടെ മുന്നിൽ നടന്ന പ്രതിഷേധ സമരം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.രാജു ഉദ്ഘാടനം ചെയ്തു. പി.എസ്.സെൻ
അദ്ധ്യക്ഷത വഹിച്ചു. ഏലൂർ നഗരസഭ അദ്ധ്യക്ഷൻ എ.ഡി. സുജിൽ, എ .ഐ. ടി .യു. സി .ജില്ലാ വൈസ് പ്രസിഡന്റ് എം.ടി. നിക്സൺ, പി.എസ്. അഷ്റഫ് (സി.ഐ.ടി.യു), പി.കെ സുരേഷ് (എ.ഐ.ടി.യു.സി), കെ. ഗോപകുമാർ (കെ.ടി.യു.സി. (എം), ലീല ബാബു, കെ.ബി. സുലൈമാൻ, യു.എഫ് തോമസ്, വി.പി. വിത്സൻ എന്നിവർ പ്രസംഗിച്ചു.