നെടുമ്പാശേരി: ലോക്ക് ഡൗൺ കാലത്ത് നിർദ്ധനർക്ക് കാംകോ റിക്രിയേഷൻ ക്ലബിന്റെ സഹായഹസ്തം. ഭഷ്യകിറ്റുകളും പൾസ് ഓക്‌സിമീറ്ററുകൾ, ആശ വർക്കേഴ്‌സിന് കുടകൾ, പി.പി.ഇ കിറ്റുകൾ, മാസ്‌ക്കുകൾ, ഫേസ് ഷീൽഡുകൾ, സാനിറ്റയ്‌സർ എന്നിവയും വിതരണം ചെയ്തു. നെടുമ്പാശേരി, ചെങ്ങമനാട് പഞ്ചായത്തിലെ തിരഞ്ഞെടുത്ത ആറ് വാർഡുകളിലാണ് വിതരണം നടത്തിയത്ത്.100 കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ നൽകിയത്. നെടുമ്പാശേരിയിലെ രണ്ട് സർക്കാർ സ്‌കൂളുകളിലെ രണ്ട് കുട്ടികൾക്ക് സ്മാർട്ട് ഫോണുകളും, 80 കുട്ടികൾക്ക് നോട്ട് ബുക്കുകളും നൽകി. നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കാംകോ ജനറൽ മാനേജർ എം.കെ. ശശികുമാർ കിറ്റുകളുടെ ആദ്യ വിതരണം നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് എം.ആർ. സുരാജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ഗോപാലകൃഷ്ണൻ, സുമേഷ് എന്നിവർ സംസാരിച്ചു.