school
പേഴക്കാപ്പിള്ളി ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരുടെ സഹായത്തോടെ സ്കൂളിലെ എൽ.കെ.ജി മുതൽ പത്താം ക്ലാസുവരെയുള്ള എല്ലാകുട്ടികൾക്കും നൽകുന്നതിനുള്ള നോട്ടു ബുക്കുകളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രാഹാം നിർവഹിക്കുന്നു

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരുടെ സഹായത്തോടെ സ്കൂളിലെ എൽ . കെ.ജി മുതൽ പത്താം ക്ലാസുവരെയുള്ള എല്ലാകുട്ടികൾക്കും നോട്ടുബുക്കുകൾ വിതരണം ചെയ്തു. നോട്ടു ബുക്കുകളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രാഹാം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.കെ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, വാർഡ് മെമ്പർ നെജി ഷാനവാസ്, എസ്.എം.സി.ചെയർമാൻ ബൈജു പായിപ്ര, മാതൃ സംഗമം കമ്മറ്രി അംഗം ഹസീന അലി, അദ്ധ്യാകരായ ശ്യാംബാബു, ലിമിപോൾ, റഹീമ ബീവി, റൂബി ജസീന, എന്നിവർ പങ്കെടുത്തു.