ആലുവ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആലുവ റോട്ടറി ക്ലബ്ബ് നഗരസഭക്ക് ഫോഗിംഗ് മെഷിൻനൽകി. റോട്ടറി ക്ലബ്ബ് മുൻ പ്രസിഡന്റമാരായ ഡോ.ജി. ബാബു, ഫൈസൽ ഖാദർ എന്നിവർ നഗരസഭ ചെയർമാൻ എം.ഒ. ജോണിന് ഇവ കൈമാറി. വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, ഫാസിൽ ഹുസൈൻ, ജെയ്‌സൺ പീറ്റർ, ഒ.എം. ഷാജി, എം.പി. ഷഹീർ എന്നിവർ സന്നിഹിതരായിരുന്നു.