sabu

നെടുമ്പാശേരി: പാറക്കടവ് സർവീസ് സഹകരണ ബാങ്കിന്റ നേതൃത്വത്തിൽ ബാങ്ക് അതിർത്തിയിലെ മുഴുവൻ വീടുകളിലെയും കുട്ടികൾക്ക് നോട്ട് ബുക്കുകളും പേനയും വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡന്റ് സി.എം. സാബു ഉദ്ഘടാനം ചെയ്തു. ബോർഡ് മെമ്പർമാരായ വി.എൻ. അജയകുമാർ, ടി.കെ. ബാലകൃഷ്ണൻ, കെ.കെ. കൃഷ്ണൻകുട്ടി, ഓമന ദിനേശൻ, സെക്രട്ടറി അനിത പി. നായർ എന്നിവർ പങ്കെടുത്തു. കുറുമശേരിയിൽ ബോർഡ് മെമ്പർ കെ.കെ. രാധാകൃഷ്ണനും, പുവത്തുശേരിയിൽ ബോർഡ് മെമ്പർ കെ.ടി. രതീഷും ഉദ്ഘാടനം ചെയ്തു. യമുന ബാബു, എം.എ. ഓമന എന്നിവർ സംസാരിച്ചു. ജൂൺ 30 വരെ പാറക്കടവ്, കുറുമശേരി, പുവത്തുശേരി ബ്രാഞ്ചുകളിൽ നിന്നും പഠനോപകരണങ്ങൾ ലഭിക്കും.