kappa
കൂവപ്പടി സഹകരണ ബാങ്കിന്റെ നേതൃത്യത്തിൽ നടത്തുന്ന കപ്പ ശേഖരണം ബാങ്ക് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കപ്പക്കൃഷി നടത്തി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കർഷകരെ സഹായിക്കുന്നതിനായി കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പതിനായിരം കിലോ കപ്പ ശേഖരിച്ച് പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ മനോജ് മൂത്തേടൻ കപ്പ ശേഖരണം ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് മോളി തോമസ്, ബാങ്ക് ഭരണ സമിതിയംഗങ്ങളായ പി.പി.അൽഫോൻസ്, ജിജി ശെൽവരാജ്, ആന്റു ഉതുപ്പാൻ, സാജു ഇലവുംകുടി, സി.ജെ. റാഫേൽ, ജൂഡ്‌സ് എം.ആർ, അജി മാടവന, എൽസി ഔസേഫ്, ബാങ്ക് സെക്രട്ടറി ടി.കെ.എൽദോ, കൃഷി ഓഫീസർ ജയ മരിയ ജോസഫ് എന്നിവർ പങ്കെടുത്തു.ബാങ്കിന്റെ പരിധിയിലുള്ള കർഷകരിൽ നിന്ന് ശേഖരിക്കുന്ന കപ്പ ബാങ്കിന്റെ ഹെഡ് ഒാഫീസിലും കയ്യുത്തിയാൽ, കാവുംപുറം ബ്രാഞ്ചുകളിലുമായാണ് വിതരണം ചെയ്യുന്നത്.