കളമശേരി : കൊവിഡ് പ്രതിരോധിക്കുന്നതിനായി മുസ്ലിം ലീഗ് കളമശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഫോഗിംഗ് മെഷീനുകൾ വിതരണം ചെയ്തു. അഡ്വ.വി.ഇ.അബ്ദുൽ ഗഫൂർ വിതരണോദ്ഘാടനം നിർവ്വഹിച്ചു . മണ്ഡലം പ്രസിഡന്റ് വി.കെ.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. നാല് പഞ്ചായത്തുകളിലും,, രണ്ട് നഗരസഭകളിലും അണുനശീകരണ മെഷിനുകൾ വൈറ്റ്ഗാർഡ് ക്യാപ്റ്റന്മാർ ഏറ്റുവാങ്ങി . ഹോമിയോ മരുന്നുകളുടെ വിതരണവും നടന്നു. മുസ് ലിം ലീഗ്, എസ്.ടി.യു.യൂത്ത് ലീഗ്, പ്രവാസി ലീഗ്, എം.എസ്.എഫ് , ജില്ലാ, മണ്ഡലം, ഭാരവാഹികൾ പങ്കെടുത്തു.