പറവൂർ: പറവൂർ നഗരസഭയിലെ വിവിധ വാർഡുകളിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരസഭയുടെ 4,10, 11, 23, 27 എന്നീ വാർഡുകളിലാണ് നിയന്ത്രണങ്ങൾ. വാർഡ് 4, 27 വാർഡുകൾ കൺഡെയ്ൻൻമെന്റ് സോണായി പ്രഖ്യാപിച്ചു. വ്യാപനം കൂടുതലുള്ള വാർഡുകളിൽ അളുകൾ കൂട്ടംകൂടി നിൽക്കുന്നതും വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കാതെയും ക്വാറന്റൈയിൻ മാനദണ്ഡം പാലിക്കാത്തതിരിക്കുന്നതും പൊതുയിടങ്ങളിൽ മാസ്ക്ക് ധരിക്കാത്തവർക്കുമെതിരെ പൊലീസും സെക്ടറൽ മജിസ്ട്രേറ്റും നഗരസഭയും ചേർന്ന് കർശന നടപടിയും സ്വീകരിക്കും. വിവാഹം, മറ്റ് ചടങ്ങുകൾ എന്നിവ ആരോഗ്യ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതോടൊപ്പം മേൽവിവരം നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിക്കണം. അടിയന്തിരമായി വാർഡുതല കൊവിഡ് ജാഗ്രത സമിതികൾ ചേരുവാനും തീരുമാനിച്ചതായി നഗരസഭ ചെയർമാൻ വി.എ. പ്രഭാവതി പറഞ്ഞു.