തിരുവാണിയൂർ: പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവറായി ദിവസ വേതന അടിസ്ഥാനത്തിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യത രേഖകളുടെ പകർപ്പും ഹാജരാക്കണം. 7 ദിവസത്തിനകം thiruvaniyoorgp@gmail.com എന്ന വിലാസത്തിൽ ഓൺലൈനായി അപേക്ഷ നൽകണം. ഇന്റർവ്യൂവിന് ഹാജരാകുമ്പോൾ അസൽ രേഖകൾ ഹാജരാക്കണം.