ആലുവ: ഇന്ധന വിലവർദ്ധനവിനെതിരെ കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മറ്റി പെട്രോൾ പമ്പിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് നാസർ എടയാർ അദ്ധ്യക്ഷത വഹിച്ചു. ജി. ജയകുമാർ, കെ.ബി. ജയകുമാർ, കെ.ജെ. ഷാജി, ടി.എച്ച്. ഷിയാസ്, കെ.പി. ഷാജഹാൻ, ഗോപാലകൃഷ്ണൻ, പി.കെ. സുബൈർ എന്നിവർ സംസാരിച്ചു.