പെരുമ്പാവൂർ: ഇന്ധനവിലക്കയറ്രിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് യൂത്ത് ഫ്രണ്ട് എം എറണാകുളം ജില്ല കമ്മിറ്റി എറണാകുളം സപ്‌ളൈകോയുടെ പെട്രോൾ പമ്പിൽ ലഡു വിതരണം നടത്തി. സമരം കേരള കോൺഗ്രസ് (എം) എറണാകുളം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ജോസി പി തോമസ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി വി.വി.ജോഷി മുഖ്യ പ്രഭാഷണം നടത്തി.