പറവൂർ: ജനവിരുദ്ധ നിലപാടുകളെ തുടർന്ന് ജീവിതം ദുഷ്ക്കരമായ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ധർണ നടന്നു. തുരുത്തിപ്പുറം മാർക്കറ്റിൽ നടന്ന സമരം എ.ഐ.ടി.യു സി ജില്ലാ ജോയിന്റ് സെക്രറി കെ.ബി. അറുമുഖൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു പഞ്ചായത്ത് സെക്രട്ടറി കെ.സി. സാബു അദ്ധ്യക്ഷത വഹിച്ചു. ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഏരിയ പ്രസിഡന്റ് കൊച്ചമ്മു, കിസാൻ സഭ മണ്ഡലം കമ്മറ്റി അംഗം വി.കെ. ജോഷി, നിർമ്മാണ തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറി വി.ജെ. സരുൺ എന്നിവർ സംസാരിച്ചു.
പറവൂരിൽ മെയിൻ പോസ്റ്റാഫീസിന് മുന്നിൽ നടന്ന ലക്ഷദ്വീപ് ഐക്യദാർഢ്യ ധർണ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് വി.സി. പത്രോസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, കൗൺസിലർ എം.കെ. ബാനർജി, കെ.എ. വിദ്യാനന്ദൻ, ശോഭനൻ, ടി.എം. ഷേയ്ഖ് പരീത് എന്നിവർ സംസാരിച്ചു.
മന്നം പോസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന ധർണ എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി പി.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ടി.എ. ബഷീർ, എം.ജി. തിലകൻ, എം.എ. സിറാജ് (എ.ഐ.ടി.യു.സി), വി.ജി. ശശീധരൻ, പയസ്സ് ജോസഫ് (ഐ.എൻ.ടി.യു.സി), സംജാദ്,ഷാജഹാൻ (എസ്.ഡി.ടി.യു) തുടങ്ങിയവർ സംസാരിച്ചു.