പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഈശ്വര വിലാസം വായനശാലയുടെ ആഭിമുഖ്യത്തിൽ കൊവിഡ് രജിസ്ട്രഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷെറീന ബഷീർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.