പെരുമ്പാവൂർ: മണ്ണൂർ പോഞ്ഞാശേരി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പി.വി.ശ്രീനിജൻ എം.എൽ.എ വളയൻചിറങ്ങരയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.ടാറിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ച് പണികൾ പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, മഴുവന്നൂർ പഞ്ചായത്ത് അംഗങ്ങളായ കെ.പി.വിനോദ്കുമാർ, കെ.കെ.ജയേഷ് , സി.പി.എം ഐരാപുരം ലോക്കൽ സെക്രട്ടറി വി.കെ.അജിതൻ , എം.എസ്. ഹരികുമാർ, കെ.വിനോദ് ,ജി.ആനന്ദകുമാർ, എ.ഒ.ജോയ് എന്നിവർ പങ്കെടുത്തു.