പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി. നിലവിൽ വളരെ പരിമിതമായ സൗകര്യത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം. ആശുപത്രിയിൽ ദിനം പ്രതി ആയിരക്കണക്കിന് പേരാണ് ചികിത്സക്കായി എത്തുന്നത്. ഇവിടെ മതിയായ കെട്ടിട സൗകര്യങ്ങളോ ആവശ്യത്തിന് ഡോക്ടർമാരോ അനുബന്ധ ജീവനക്കാരോയില്ലാത്തത് സാധാരണക്കാരെ ഏറെ വലക്കുകയാണെന്നും ജില്ലാ ആശുപത്രിയായി ഉയർത്തുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.