കൊച്ചി: ഇന്ധന വിലവർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ടാക്സി വർക്കേഴ്സ് ഫെഡറേഷൻ പെട്രോൾ പമ്പുകൾക്ക് മുന്നിൽ സമരം സംഘടിപ്പിച്ചു. പാലാരിവട്ടം പെട്രോൾ പമ്പിന് മുന്നിൽ നടന്ന സമരം സി.ഐ.ടി.യു വൈറ്റില ഏരിയാ സെക്രട്ടറി അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു.സി.എസ്.റോയ് അദ്ധ്യക്ഷനായി.ഇ.പി.സുരേഷ്, വി.എ.ഫ്രാൻസിസ്, ഒ പി.ശിവദാസൻ എന്നിവർ സംസാരിച്ചു.