police-
നിലം പോത്താറായി നിൽക്കുന്ന പിറവം പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സ് സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബും നഗരസഭ ചെയർ പേഴ്സൺ ഏലിയമ്മ ഫിലിപ്പും സംഘവും സന്ദർശിക്കുന്നു

പിറവം: പിറവം പൊലീസ് സ്റ്റേഷന്റെ കാലപ്പഴക്കം ചെന്ന ക്വാർട്ടേഴ്‌സ് പൊളിച്ചുമാറ്റി പുതിയ ബഹുനില മന്ദിരം നിർമിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയതായി സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് അറിയിച്ചു. മേഖലയിലെ ആദ്യ സർക്കിൾ ഓഫീസായ പിറവത്ത് രണ്ടേകാൽ ഏക്കർ ഭൂമിയാണ് ക്വാർട്ടേഴ്സിനായി ഉള്ളത്. ഇവിടെ നിർമിച്ചിരുന്ന കെട്ടിടങ്ങൾ കാലപ്പഴക്കം കൊണ്ടും നവീകരണം നടക്കാതെയും നശിച്ചിരിക്കുകയാണ്.ഈ വിവരം നിരവധി തവണ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.സി.ഐ അടക്കം 42ഓളം ജീവനക്കാരുള്ള സ്റ്റേഷനിലെ രണ്ട് കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്.പൊലീസുകാരുടെ താമസ സൗകര്യം ഉറപ്പാക്കുന്നതിന് തകർന്നുവീഴാറായ കെട്ടിടങ്ങൾ പൊളിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ക്വാർട്ടേഴ്സ് മന്ദിരവും കുട്ടികൾക്ക് ആവശ്യമായ ചെറിയ പാർക്കും ഉൾപ്പടെ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജു ജേക്കബിനോടൊപ്പം പിറവം നഗരസഭയും നിവേദനം നൽകിയതായി ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പും അറിയിച്ചു. നഗരസഭ അദ്ധ്യക്ഷൻ ഏലിയാമ്മ ഫിലിപ്, ഉപാദ്ധ്യക്ഷൻ കെ.പി സലിം,കെ.ആർ നാരായണൻ നമ്പൂതിരി,സി.കെ പ്രകാശ്,ജിൽസ് പെരിയപ്പുറം, സോമൻ വല്ലയിൽ എന്നിവർ സന്ദർശിച്ച് വിലയിരുത്തിയതിന് ശേഷമാണ് തുടർ നടപടികൾക്കായി നിവേദനം നൽകിയത്.