പറവൂർ: പറവൂർ മേഖലയിലെ നിർദ്ധനരായ ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനായി എസ്.എഫ്.ഐ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പഠന വണ്ടി ഓടി തുടങ്ങി. എല്ലായിടങ്ങളിലും പുസ്തകങ്ങളും മറ്റും ശേഖരിക്കുന്നതിനായി പഠനവണ്ടിയെത്തും. വിവിധ കേന്ദ്രങ്ങളിൽ കളക്ഷൻ സെന്ററുകൾ വഴിയും ശേഖരിക്കും. പറവൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മറ്റിയുടെ കനാൽ റോഡിലുള്ള കളക്ഷൻ സെന്റർ മുൻ ഏരിയ സെക്രട്ടറി നിവേദ് മധു ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ഇ.ജി. ശശി പുസ്തകങ്ങൾ കൈമാറി. ചേന്ദമംഗലം വെസ്റ്റ് ലോക്കൽ കമ്മറ്റിയിലെ ഗോതുരുത്തിൽ ആരംഭിച്ച കളക്ഷൻ സെന്റർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷും, ഏഴിക്കരയിലെ നന്ത്യാട്ടുകുന്നത്ത് മുൻ ഏരിയ സെക്രട്ടറി എം. രാഹുലും ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങൾ നൽകാൻ താത്പര്യമുള്ളവർ 9061796986, 8606848840 എന്നീ ഫോൺ നമ്പറുകളിൽ വിളിക്കണം.