അങ്കമാലി : അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ ഡോ. പി ആർ വെങ്കിട്ടരാമൻ നയിക്കുന്ന കരിയർ ഗൈഡൻസ് വെബിനാർ ഇന്ന് നടക്കും. പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള മികച്ച ഉന്നത വിദ്യാഭ്യാസ സാദ്ധ്യതകളെക്കുറിച്ചും അതിനായി തിരഞ്ഞെടുക്കാവുന്ന മികച്ച സ്ഥാപനങ്ങളെക്കുറിച്ചുമാണ് വെബിനാറിൽ സംസാരിക്കുക. ശനിയാഴ്ച വൈകിട്ട് 5.30 മുതൽ നടക്കുന്ന വെബിനാറിൽ മുൻകൂർ രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്കേ പങ്കെടുക്കാനാവു. താല്പര്യമുള്ള വിദ്യാർത്ഥികൾ ഡിസ്റ്റിന്റെ www.depaul.edu.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ഫോൺ : 9847505499, 9562911800.