കരുമാല്ലൂർ: പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ അന്യായമായ വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ കരുമാല്ലൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആലുവ പറവൂർ റോഡിലുള്ള പെട്രോൾ പമ്പ് ഉപരോധിച്ചു. പെട്രോളിയും ഉത്പന്നങ്ങളുടെ അടിക്കടി വർദ്ധിപ്പിച്ച സംഖ്യ കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധസമരം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എം. അലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.എ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ എ.എൻ. ഉണ്ണികൃഷ്ണൻ, കെ.ആർ. നന്ദകുമാർ, എ.എ. നസീർ, കെ.എസ് പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ ജി.വി. പോൾസൺ, ടി.എ. മുജീബ്, കെ.എം. ലൈജു, വൈശാഖ്, മുരളി, സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.