കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം മേഖല യൂത്ത് വിംഗ് പ്രവർത്തകർ കാക്കനാട് സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയും ഷോപ്പിംഗ് കോംപ്ലസും ഹോമിയോ ഡിസ്‌പെൻസറിയും ആയുർവേദ ഡിസ്‌പെൻസറിയും ശുചീകരിച്ചു. പി.ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രദീപ് ജോസഫ്, കെ.വി.വി.ഇ.എസ് മേഖല ജനറൽ സെക്രട്ടറി അസീസ് മൂലയിൽ, സെക്രട്ടറി റാഫി ആലപ്പാട്ട്, മേഖല യൂത്ത് വിംഗ് ജനറൽ സെക്രട്ടറി കെ.സി.മുരളീധരൻ,കാക്കനാട് യൂണിറ്റ് സെക്രട്ടറി ദയാനന്ദൻ, ട്രഷറർ മുഹമ്മദ് റാഫി, വൈസ് പ്രസിഡന്റുമാരായ ഷമീർ കിത്തക്കേരി, കെ.സി സുനീഷ്, ബഷീർ, ഇബ്രാഹിംകുട്ടി, എം.എ അലി തുടങ്ങിയവർ പങ്കെടുത്തു.