കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ പന്ത്രണ്ടു ലക്ഷം രൂപ കൈമാറി. മന്ത്രി വീണാ ജോർജ് ചെക്ക് സ്വീകരിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. ആർ.കൃഷ്ണകുമാർ, ജനറൽസെക്രട്ടറി ഡോ. വിജെ. സെബി , ഡോ. എസ്. ഷൈൻ,ഡോ. കെ. ജി. ആനന്ദ് എന്നിവർ പങ്കെടുത്തു. അസോസിയേഷൻ തയാറാക്കിയ വിഷൻ ആയുർവേദ എന്ന കൈപുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.