sunny
ഏലൂരിലെ കണ്ടെയ്നർ റോഡിൽ വച്ച് കഞ്ചാവ് കടത്തിയതിന് അറസ്റ്റിലായ പ്രതി സണ്ണി

കളമശേരി: വില്പനയ്ക്ക് കാറിൽകൊണ്ടുവരികയായിരുന്ന ഒന്നേകാൽ കിലോ കഞ്ചാവ് വരാപ്പുഴ എക്സൈസ് സംഘം പിടികൂടി. മണ്ണാർക്കാട് ചുവത്താാണി വീട്ടിൽ സണ്ണിയെ (55) അറസ്റ്റുചെയ്തു. ഏലൂർ കണ്ടെയ്നർ റോഡ് ആനവാതിൽ ജംഗ്ഷന് സമീപംവെച്ചാണ് പ്രതിയെ പിടികൂടിയത്. ചായപ്പൊടിയുടെയും വിവിധബ്രാൻഡുകളിലെ സോപ്പുപൊടി, പൊട്ടറ്റോചിപ്പ്സ് തുടങ്ങിയവയുടെ പാക്കറ്റുകളിലാണ് കഞ്ചാവ് നിറച്ചിരുന്നത്. പൊലീസ് ചെക്കിംഗ് ഉണ്ടാകുമ്പോൾ ഈ പാക്കറ്റുുകൾ കാണിച്ച് പതിവായി രക്ഷപെടുകയായിരുന്നു. അര കിലോ കഞ്ചാവിന് 22000 രൂപ കിട്ടുമെന്ന് പ്രതി വെളിപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കളമശേരിയിലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

റേഞ്ച് ഇൻസ്പെക്ടർ ടി.ജി. കൃഷ്ണകുമാർ, പ്രിവന്റീവ് ഓഫീസർ എം.ടി. ഹാരിസ്, സിവിൽ എക്സൈസ് ഓഫീസർ എ.ജെ. അനീഷ്, അരുൺ വിവേക്, സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.