north-paravur-gurukarunna

പറവൂർ: ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറെ മടപ്ളാതുരുത്ത് എസ്.എൻ.ഡി.പി ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന സി. കേശവൻ സ്മാരക കുടുംബയൂണിറ്റ് വിദ്യാർത്ഥികൾക്ക് പുസ്തകവും പേനയും വിതരണം ചെയ്തു. കുടുംബ യൂണിറ്റ് പരിധിയിലുള്ള ഒന്നാം ക്ളാസ് മുതൽ പന്ത്രണ്ടാം ക്ളാസ് വരെയുളള എല്ലാ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വീട്ടിലെത്തിച്ചു നൽകി. വിതരണോദ്ഘാടനം ശാഖാ സെക്രട്ടറി ഇ.പി. തമ്പി നിർവഹിച്ചു. ശാഖാ പ്രസിഡന്റ് സി.എസ്. ഷാനവാസ്, കൺവീനർ ബേബി സുഭാഷ്, രക്ഷാധികാരി ഇ.കെ. ലക്ഷ്മണൻ, അനിൽ സ്റ്റെയിൻ, ബൈജു വലിയാറ, ടി.ബി. സജീവ്, സജീവ് പ്ളാത്തറ, എൻ.ബി. സുഭാഷ് എന്നിവർ പങ്കെടുത്തു.