കൊച്ചി: ഫ്ലാറ്റിൽ യുവതിയെ തടഞ്ഞുവച്ച് പീഡിപ്പിച്ച കേസിലെ പ്രതിയായ മാർട്ടിൻ ജോസഫിനെ പിടികൂടിയ പൊലീസ് സംഘത്തെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി. എച്ച് നാഗരാജു ആദരിച്ചു.
ഏറെ ബുദ്ധുട്ടിയാണ് പ്രതിയെ പിടികൂടിയത്. പൊലീസ് ടീമിന് പരിചയമില്ലാത്ത കാട് നിറഞ്ഞ ചതുപ്പ് പ്രദേശത്തെ ഒറ്റപ്പെട്ട കെട്ടിടത്തിലായിരുന്ന പ്രതി. ദൗത്യത്തിന് നേതൃത്വം നൽകിയ അസി.കമ്മിഷണർ എ.കെ തോമസ് ,എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ നിസാർ, ടീം അംഗങ്ങളായ ജോസ്, നജീബ് ഷാജി, മനോജ്, മണി എന്നിവരെ സെൻട്രൽ സ്റ്റേഷനിൽ കമ്മിഷണർ ആദരിച്ചു. തൃശൂർ സിറ്റി എസ്.എച്ച്.ഒ അനന്ത ലാലും തൃശൂർ പൊലീസ് ടീമും പ്രതിയെ പിടികൂടാൻ സഹായിച്ചവുമെന്നും അവരോട് നന്ദി പറയുകയാണെന്നും കമ്മിഷണർ പറഞ്ഞു.