പിറവം: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പിറവത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു.ലക്ഷദ്വീപ് നിവാസികളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കും അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഏകാധിപത്യത്തിനും നീതിനിഷേധത്തിനും എതിരായിട്ടാണ് സമരം നടത്തുന്നതെന്ന് സി.ഐ.ടി.യു ഏരിയ സെക്രട്ടറിയും നഗരസഭ വൈസ് ചെയർമാനുമായ കെ.പി.സലിം സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.ഷാജു ഇലഞ്ഞിമറ്റം, കെ.സി.തങ്കച്ചൻ, കെ.ആർ.നാരായണൻ നമ്പൂതിരി, സോമൻ വല്ലയിൽ,കെ.ആർ.പ്രദീപ്, സോജൻ ജോർജ്,ബിനോയി തുടങ്ങിയവർ പങ്കെടുത്തു.